Saturday, November 28, 2009

Broad band configure ചെയ്യുന്നതെങ്ങനെ ?

1. Desktop .....> Administration ...... > Networking എന്ന് ക്ലിക്ക് ചെയ്യുക

2. Connections എന്ന tab ല്‍ Ethernet connection എന്നതില്‍ ക്ലിക്ക് ചെയ്തശേഷം വലതുവശത്തുള്ള properties ല്‍ ക്ലിക്ക് ചെയ്യുക.

3.Enable this connection എന്നതില്‍ ക്ലിക്ക് ചെയ്ത് configuration ന് നേരെ DHCP ആക്കുക.
4. ok ക്ലിക്ക് ചെയ്യുക.
5. വീണ്ടും ok ക്ലിക്ക് ചെയ്യുക.
6. ഇനി Application ....> Internet .... > Iceweasel web browser ലൂടെ internet ഉപയോഗിക്കാം.

Type control-D to continue എന്നത് എങ്ങനെ പരിഹരിക്കാം ?



1. ഇവിടെ root password type ചെയ്ത് (type ചെയ്യുമ്പോള്‍ screen ല്‍ തെളിയുന്നതല്ല അതിനാല്‍ തെറ്റാതെ type ചെയ്യുക) Enter കീ അമര്‍ത്തുക.
2. Debian# എന്നതില്‍ fsck എന്ന് type ചെയ്ത് Enter കീ അമര്‍ത്തുക.
3. y/n എന്ന് ആവശ്യപ്പെടുമ്പോഴെല്ലാം y അമര്‍ത്തുക.
4. # വരുമ്പോള്‍ reboot എന്ന് Type ചെയ്ത് Enter കീ അമര്‍ത്തുക.

Root Password മറന്ന് പോയാല്‍ ?


1. Boot menu (computer on ചെയ്തശേഷം Linux/Windows എന്നിവ തിഞ്ഞെടുക്കുന്ന screen) ല്‍ കീബോര്‍ഡിലെ space bar അമര്‍ത്തുക.
2. Debian GNU/Linux, kernel 2.6.24-etchnhalf.1-686 എന്ന line തിരഞ്ഞെടുക്കുക.
3.
കീബോര്‍ഡിലെ E എന്ന ബട്ടണ്‍ അമര്‍ത്തുക.
4. kernel /boot/vmlinuz................. എന്ന line തിരഞ്ഞെടുക്കുക.
5. കീബോര്‍ഡിലെ E എന്ന ബട്ടണ്‍ അമര്‍ത്തുക.
6. Back space ഉപയോഗിച്ച് ...................ro quiet എന്ന line ലെ r ന് ശേഷമുള്ള ഭാഗം Delete ചെയ്യുക.
7. അതിനുശേഷം .......r ന് ശേഷം w init=/bin/sh എന്ന് Type ചെയ്യുക . അപ്പോള്‍ പുതിയ Line ...........rw init=/bin/sh എന്നായി മാറുന്നു.
8. Enter കീ അമര്‍ത്തുക.
9. കീബോര്‍ഡിലെ B എന്ന ബട്ടണ്‍ അമര്‍ത്തുക.
10. sh-3.1# എന്നതിന്ശേഷം passwd എന്ന് Type ചെയ്ത് Enter കീ അമര്‍ത്തുക.
11. Enter new UNIX password: ​ എന്നതില്‍ പുതിയ password Type (Type ചെയ്യുമ്പോള്‍ screen ല്‍ type ചെയ്യുന്നവ തെളിഞ്ഞ് കാണുന്നതല്ല അതിനാല്‍ തെറ്റാതെ Type ചെയ്യുക) ചെയ്ത് നല്‍കുക.
12. Enter കീ അമര്‍ത്തുക.
13. Retype new UNIX password: എന്നതില്‍ പുതിയ password വീണ്ടും Type ചെയ്ത് നല്‍കുക.
14. Enter കീ അമര്‍ത്തുക.
15. password updated successfully എന്നതിന് താഴെ കാണുന്ന sh...# ല്‍ reboot എന്ന് type ചെയ്ത് Enter കീ അമര്‍ത്തുക.
16. computer restart ആയ ശേഷം പുതിയ password ഉപയോഗിച്ച് Root ആയി login ചെയ്യാം.(user name :root password: പുതിയ password)

ലിനക്സില്‍(3.2) പ്രിന്‍റര്‍ ചേര്‍ക്കുന്നതെങ്ങനെ ?

1. Printer കമ്പ്യൂട്ടറില്‍ connect ചെയ്ത് Power on ചെയ്യുക

2. Desktop ....> Administration .....> Printing


3. അപ്പോള്‍ ലഭിക്കുന്ന ജാലകത്തില്‍ printer ....> Add printer എന്നതില്‍ ക്ലിക്ക് ചെയ്യുക



4. ഈ ജാലകത്തില്‍ use a detected printer എന്നതിന് താഴെ നിങ്ങളുടെ printer കാണിച്ചിട്ടുണ്ടോയെന്ന് നോക്കുക.
5. ഉണ്ടെങ്കില്‍ forward എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
6.ഇതിനുശേഷം Apply എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

7. നിങ്ങളുടെ printer Ready എന്ന് എഴുതിക്കാണിച്ചാല്‍ print എടുക്കാവുന്നതാണ്.
8. ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലെ Tick Mark ഇല്ലെങ്കില്‍ icon ല്‍ right click ചെയ്ത് Make Default എന്നതില്‍ ക്ലിക്ക് ചെയ്യുക.