Monday, September 13, 2010

Kerala MSc Computer Science (IDE) Questions



The Question Papers of Kerala University MSc Computer Science can be downloaded from the link given below

First Semester

Sunday, March 14, 2010

Linux ല്‍ മലയാളത്തില്‍ Type ചെയ്യുന്നതിന്

Desktop.....> preferences....> Keyboard എന്ന് ക്ലിക്ക് ചെയ്ത് ലഭിക്കുന്ന ജാലകത്തില്‍

Layouts.....> Add എന്ന് ക്ലിക്ക് ചെയ്യുക

ലഭിക്കുന്ന ജാലകത്തില്‍ India എന്നതിന്റെ ഇടതുവശത്തുള്ള Arrow യില്‍ ക്ലിക്ക് ചെയ്യുക



Arrow താഴോട്ട് തിരിയുമ്പോള്‍ ലഭ്യമാകുന്ന List ല്‍ നിന്നും ' Malayalam ' select ചെയ്ത് ok ക്ലിക്ക് ചെയ്യുക



India Malayalam എന്ന് കാണുന്നുണ്ടെങ്കില്‍ close ക്ലിക്ക് ചെയ്യുക

ഇത്രയുമായാല്‍ മലയാളത്തില്‍ Type ചെയ്യാവുന്നതാണ്.

Keyboard Indicator (English or Malayalam) ഉള്‍‌പ്പെടുത്തുന്നതെങ്ങനെ ?

Keyboard Indicator ഉപയോഗിച്ച് Keyboard ഇംഗ്ലീഷിലാണൊ മലയാളത്തിലാണൊയെന്ന് വേഗത്തില്‍ തിരിച്ചറിയാം. ഇതിനായി താഴെപ്പറയുന്ന ക്രമീകരണങ്ങള്‍ നടത്തുക.

മുകളിലത്തെ പാനലില്‍ Desktop ന് വലതുവശത്തായി right click ചെയ്യുക


ലഭിക്കുന്ന List ല്‍ നിന്നും Add to panel ക്ലിക്ക് ചെയ്യുക. ലഭിക്കുന്ന ജാലകത്തില്‍ നിന്നും keyboard Indicator തിരഞ്ഞെടുത്ത് Add ബട്ടണില്‍ ഒരു പ്രാവശ്യം ക്ലിക്ക് ചെയ്യുക

















അപ്പോള്‍ panel ല്‍ USA അല്ലെങ്കില്‍ Ind എന്ന് പ്രത്യക്ഷപ്പെടും.


writer/calc/impress എന്നിവ ഉപയോഗിക്കുമ്പോള്‍ Keyboard മലയാളത്തിലാക്കുന്നതിന് panel ല്‍ ക്ലിക് ചെയ്ത് Ind ആക്കുക.

Font ല്‍ നിന്നും Rachana തിരഞ്ഞെടുക്കുക.

Click here to download Malayalam Keyboard


Rachana കിട്ടുന്നില്ലെങ്കില്‍

Desktop ല്‍ right click ചെയ്ത് open terminal തിരഞ്ഞെടുക്കുക

അതില്‍ su എന്ന് type
ചെയ്ത് Enter അമര്‍ത്തുക

root password നല്‍കുക.

chmod -R 777 /usr/share/fonts എന്ന്
type ചെയ്ത് Enter അമര്‍ത്തുക.


Thursday, February 18, 2010

Pen drive Installation SSLC IT Practical Exam

SSLC IT PRACTICAL EXAM_2010 pen drive വഴി install ചെയ്യുന്നതിനുളള മാര്‍ഗ്ഗം


1.Home ലുള്ള images, Documents, exam, itexam debs എന്നീ ഫയലുകള്‍ delete ചെയ്യുക.

2.Syanaptic Package Manager ല്‍ നിന്ന് പഴയ IT Exam Complete remove ചെയ്യുക.


3.യൂസര്‍ ആയി ലോഗിന്‍ ചെയ്യുക. സി.ഡിയിലുള്ള itexam-debs എന്ന ഫോള്‍ഡര്‍ പെന്‍ഡ്രൈവ് വഴിയോ, മറ്റോ കോപ്പി ചെയ്ത് Home ഫോള്‍ഡറില്‍ പേസ്റ്റ് ചെയ്യുക.
4. For 3.0/3.2 Versions

sed -i 's/^deb\ /\#deb\ /' /etc/apt/sources.list && echo "deb file://${PWD}/itexam-debs ./" | sudo tee -a /etc/apt/sources.list && apt-get --quiet update && apt-get --yes --quiet --allow-unauthenticated install itexam-6.2-itschool-3.0-3.2


For lite Version

sed -i 's/^deb\ /\#deb\ /' /etc/apt/sources.list && echo "deb file://${PWD}/itexam-debs ./" | sudo tee -a /etc/apt/sources.list && apt-get --quiet update && apt-get --yes --quiet --allow-unauthenticated install itexam-6.2-itschool-lite

ഈ command
കോപ്പി ചെയ്ത് Aplications-Accessories വഴി Root Terminal ല്‍ പേസ്റ്റ് ചെയ്ത് എന്റര്‍ ചെയ്യുക. Exam റണ്‍ ചെയ്യിക്കാനായി Aplications-Accessories-IT Practical Exam ക്ലിക്ക് ചെയ്യുക.

5.itexam-debs ഫോള്‍ഡര്‍ Paste ചെയ്ത user ല്‍ നിന്ന് തന്നെ വേണം command excecute ചെയ്യാന്‍.

5.പരീക്ഷ root ല്‍ ചെയ്യരുത്. ഒരു പുതിയ യൂസറെ create ചെയ്ത് അതില്‍ പരീക്ഷനടത്തുകയാണ് വേണ്ടത്.


    3.8 ഉപയോഗിക്കുന്നവര്‍ Root ആയി ലോഗിന്‍ ചെയ്ത് പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്യരുത്. 3.8 നുള്ള .sh ഫയലിന് root ല്‍ റണ്‍ ചെയ്യാനുള്ള permission നല്‍കിയിട്ടില്ല.

Monday, January 11, 2010

നെറ്റ് വര്‍ക്ക് ചെയ്യുന്നതെങ്ങനെ ?

Desktop.....> Administration .....> Networking

എന്ന് ക്ലിക്ക് ചെയ്ത് ലഭിക്കുന്ന ജാലകത്തില്‍ Ethernet Connection തിരഞ്ഞെടുത്ത് properties എന്നതില്‍ ക്ലിക്ക് ചെയ്യുക തുടര്‍ന്ന് ലഭിക്കുന്ന ജാലകത്തില്‍ Enable this connection എന്നതില്‍ ക്ലിക്ക് ചെയ്തശേഷം ചുവടെ കൊടുത്തിരിക്കുന്നപോലെ പൂരിപ്പിച്ച് ok ക്ലിക്ക് ചെയ്യുക.

Configuration : static IP address

IP address : 192.168.1.10

subnet mask : 255.255.255.0

Gateway Address : 192.168.1.1



അടുത്ത സിസ്റ്റത്തില്‍ IP address ന്റെ അവസാനത്തെ സംഖ്യ (10 ന് പകരം) മാത്രം 11 ,12, 13, ...... എന്നിങ്ങനെ മാറ്റം വരുത്തുക.