Thursday, October 15, 2009

ഐ സി ടി അധിഷ്ഠിത രസതന്ത്രപഠനം

വിദ്യ പകര്‍ന്ന് നല്‍കുന്നതിനായി നിരവധി മാര്‍ഗ്ഗങ്ങള്‍ അധ്യാപകര്‍ പുരാതന കാലം മുതല്‍ക്കെ ഉപയോഗിച്ചു വരുന്നു. ഓരോ കാലഘട്ടത്തിലും ലഭ്യമായിരുന്ന നൂതന സാങ്കേതിക വിദ്യകള്‍ (ചാര്‍ട്ട്കള്‍,ചിത്രങ്ങള്‍,മാതൃകകള്‍,റേഡിയോ,ടി.വി,ഓവര്‍ ഹെഡ് പ്രൊജക്ടര്‍) ഇതിനായി പ്രയോജനപ്പെടുത്തിയിരുന്നു. ഇന്ന് ലഭ്യമായതില്‍ ഏറ്റവും ശക്തമായ ഒരു മാര്‍ഗ്ഗമാണ് ഐ സി ടി.അതിനാല്‍ ഇതും ഒരു നല്ല അധ്യാപകന്റെ ഏറ്റവും പ്രധാനമായ ഉപകരണമായി മാറിയിരിക്കുന്നു എന്നതില്‍ സംശയമില്ല.